Type Here to Get Search Results !

Bottom Ad

സ്വാശ്രയ മെഡിക്കൽ ഫീസ് വർധന:സർക്കാർ ജനങ്ങളെ വഞ്ചിച്ചു-എം.കെ മുനീർ

കാസർകോട്: (www.evisionnews.co)സ്വാശ്രയ ഫീസ് വർദ്ധനവിന് മനേജ്മെന്റിന് കൂട്ടുനിന്ന സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് പ്രതിപക്ഷ ഉപനേതാവ് ഡോ: എം.കെ മുനീർ അഭിപ്രായപെട്ടു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു അധികാരത്തിലെത്തിയ സർക്കാർ വിദ്യാർത്ഥികളെ ശരിപെടുത്തുകയായിരുന്നുവെന്നും അദ്ധേഹം കുറ്റപെടുത്തി എം.എസ് എഫ് ജില്ലാ കമ്മറ്റിയും ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റിയും സംയുക്തയി നടത്തിയ മെസ്റ്റ് എക്സാം വിജയികൾക്ക് സമ്മാന ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ദുബായ് കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു എം എസ് എഫ്‌ ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെർക്കളം അബ്ദുല്ല മുഖ്യാതിഥി യായി.ജില്ല ജനറൽ സെക്രട്ടറി എം സി ഖമറുദ്ദീൻ വിജയികൾക്കുള്ള ഉപഹാരം നൽകി. മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി ടി അഹമ്മദലി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു,ജില്ലാ സെക്രട്ടറി കെ ഇ എ ബക്കർ,എൻ എ നെല്ലിക്കുന്ന് എം എൽ എ, കാസർകോട് മണ്ഡലം പ്രസിഡന്റ് എ എം കടവത്ത്, സെക്രട്ടറി അബ്ദുല്ലകുഞ്ഞി, എം എസ് എഫ്‌ സംസ്ഥാന ഉപാധ്യക്ഷൻ ഹാഷിം ബംബ്രാണി,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, എം എസ് ഫ് ജില്ല സെക്രട്ടറി ഹമീദ് സിഐ,ഉസാമ പള്ളങ്കോട്,കത്തർ കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീർ, റഷീദ് ഹാജി,മഹ്മൂദ് കളങ്കര,ബീഫാത്തിമ ഇബ്രാഹിം,ബേവിഞ്ച അബ്ദുല്ല,ഹാരിസ് പട്ള,റൗഫ് ബാവിക്കര, കല്ലിങ്കാൽ,സാദിഖ് പാഖ്യര,എം എസ് എഫ്‌ ജില്ലാ ഭാരവാഹികളായ ഇർഷാദ് മൊഗ്രാൽ,മുഹമ്മദ് കുഞ്ഞി ഉളുവാർ,അസറുദ്ദീൻ എതിർത്തോട്, ജാബിർ തങ്കയം,ആസിഫ് ഉപ്പള, ഖാദർ ആലൂർ,റമീസ് ആറങ്ങാടി,നശാത് പരവനടുക്കം, ടി വി കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad