Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂർ പോളിടെക്നിക് കോളേജിൽ എം എസ് എഫ് ഹരിത യൂണിറ്റ് നിലവിൽ വന്നു

തൃക്കരിപ്പൂർ :(www.evisionnews.co) എം.എസ്. എഫ് വിദ്യാർത്ഥിനി വിഭാഗം ഹരിതയുടെ തൃക്കരിപ്പൂർ പോളിടെക്നിക് കോളേജ് യൂണിറ്റ് കമ്മിറ്റി നിലവിൽ വന്നു. കോളേജിൽ നടന്ന രൂപീകരണ കൺവെൻഷൻ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ കക്കുന്നം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ആബിദ് ആറങ്ങാടി മുഖ്യാഥിതി ആയിരുന്നു. ജില്ലാ ജോ.സെക്രട്ടറി ടി.വി കുഞ്ഞബ്ദുള്ള തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ജില്ലാ ജന.സെക്രട്ടറി സി.ഐ ഹമീദ്, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട് അസറുദ്ധീൻ മണിയനോടി, സെക്രട്ടറി അസ്‌ലം ചന്തേര, ജില്ലാ കമ്മിറ്റിയംഗം ഷാനിഫ് നെല്ലിക്കട്ട, മുർഷിദ് മുഹമ്മദ്‌, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ കുന്നുംകൈ, മഷൂദ് തലിച്ചാലം, ഫാസിൽ ഫിറോസ്, നുഹ്മാൻ ചെമ്മനാട്, റാഹിൽ മൗക്കോട്, മുസബ്ബിർ കക്കുന്നം, ഇസ്സത്ത്, അഷ്‌രീഫ സംസാരിച്ചു.




ഭാരവാഹികൾ : ഇസ്‌റത്ത് അതിഞ്ഞാൽ (പ്രസിഡണ്ട്) ഇസ്സത്ത്, നയീമ, ജംഷീറ (വൈസ് പ്രസിഡണ്ട്) അഷ് രീഫ പള്ളിക്കര (ജന. സെക്രട്ടറി), മഹ്‌റൂഫ, റിസാന, സുഹൈറ (ജോ.സെക്രട്ടറി), സഫിയത്ത് തൃക്കരിപ്പൂർ (ട്രഷറർ)

Post a Comment

0 Comments

Top Post Ad

Below Post Ad