അംഗഡിമുഗര്‍ (www.evisionnews.co): അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അംഗഡിമുഗറില്‍ പ്രന്‍സിപ്പാലിനേയും സ്ഥിരം അധ്യാപകരേയും നിയമിക്കണമെന്ന് പി.ടി.എ ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. അധ്യാപകരുടെ പതിനാല് തസ്തികകളാണുള്ളത്. അതില്‍ രണ്ട് പേര്‍ മാത്രമാണ് സ്ഥിരമായിട്ടുള്ളത്. ഇത് മൂലം പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായാസം നേരിടുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ച് അനുവദിക്കുക, പ്രീ പ്രൈമറി വിഭാഗത്തില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുക, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ താല്‍കാലിക അധ്യാപകരുടെ നിയമനം ത്വരിതപ്പെടുത്തുക, സ്‌കൂള്‍ റോഡ് അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനമായി.
പി.ടി.എ പ്രസിഡണ്ട് ബഷീര്‍ കൊട്ടുടലിന്റെ അധ്യക്ഷതയില്‍ ഹെഡ്മാസ്റ്റര്‍ അശോക ബാഡൂര്‍ ഉദ്ഘാടനം ചെയ്തു. പ്രന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ശീനു വിഷയമവതരിപ്പിച്ചു. കെ. മോഹനനന്‍, സാവിത്രി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്‍ റഹിമാന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ബഷീര്‍ കൊട്ടൂടല്‍ (പ്രസി), മൊയ്തീന്‍ പര്‍ളാഡം (വൈസ്. പ്രസി), മമത നാരായണന്‍ മദര്‍ (പി.ടി.എ പ്രസി), ഹസനുല്‍ ബന്ന, ശിവരാമ, അബ്ബാസ്, അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് അലി, ശാന്ത ആള്‍വ, അബ്ദുല്‍ അസീസ്, മല്ലിക, സഫിയ, റംല (അംഗങ്ങള്‍).
Post a Comment
0 Comments