Type Here to Get Search Results !

Bottom Ad

ഓണസമൃദ്ധി ജില്ലാതല ഉദ്ഘാടനം ഒടയഞ്ചാലില്‍ നടന്നു

കാസർകോട്:(www.evisionnews.co)ഓണം പച്ചക്കറി വിപണിയായ ഓണസമൃദ്ധി-17 ജില്ലാതല ഉദ്ഘാടനം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സക്കാര്‍പ്രാധാന പരിഗണന നല്‍കുകയാണെ് മന്ത്രി പറഞ്ഞു. വിള ഇന്‍ഷുറന്‍സ് പരിഷ്‌ക്കരിക്കുകയും നാശനഷ്ടം നേരിടു കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം ലഭിക്കാന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. സ്‌ക്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതിയും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. വിഷരഹിതമായ നാടന്‍പച്ചക്കറികള്‍ ഓണോഘോഷ വേളയില്‍ആവശ്യക്കാര്‍ക്ക് മിതമായവിലയില്‍ ലഭ്യമാക്കും. ഒടയഞ്ചാലില്‍ നടന്ന ചടങ്ങില്‍ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad