Type Here to Get Search Results !

Bottom Ad

സക്ഷമയുടെ ഓണക്കിറ്റ് വിതരണവും നേത്രദാന ബോധവല്‍ക്കരണവും കുഡ്‌ലുവിൽ നടന്നു

കാസര്‍കോട്:(www.evisionnews.co) ഭിന്നസേഷിക്കാരുടെ ദേശീയ സംഘടനയായ സക്ഷമയുടെ കാസര്‍കോട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണവും നേത്രദാന ബോധവല്‍ക്കരണ ക്ലാസ്സും കുഡ്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളില്‍ നടന്നു. മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് ഉദ്ഗാടനം നിര്‍വ്വഹിച്ചു.  കോര്‍ണിയ അന്ധത മുക്ത ഭാരത് അഭിയാന്‍(കാമ്പ) എന്ന പദ്ധതിയെ കുറിച്ച് സക്ഷമ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധാകരന്‍ മാസ്റ്റര്‍ വിശദീകരിച്ചു. താലൂക്ക് അദ്ധ്യക്ഷന്‍ അശോക് നായക് അദ്ധ്യക്ഷത വഹിച്ചു. സക്ഷമ കാസര്‍കോട് ജില്ലാ സെക്രട്ടറി ബി.വേണുഗോപാലന്‍, കണ്ണൂര്‍ മേഖലാ സംഘടനാ സെക്രട്ടറി സി.സി.ഭാസ്‌കരന്‍, എസ്.കുമാര്‍, മഹാബലറൈ, സുരേഷ് നായക്, രവീന്ദ്രന്‍ എടനീര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad