കാസർകോട്:ഓണം-ബക്രീദ് ഉത്സവങ്ങളോടനുബന്ധിച്ച് 10 വരെയുളള ദിവസങ്ങളില്‍ തുടര്‍ച്ചയായി നിരവധി അവധി ദിനങ്ങള്‍ വരുന്നതിനാല്‍ ഇക്കാലയളവില്‍ അനധികൃതമായ വയല്‍ നികത്തല്‍, മണല്‍ ഖനനം, കുനനിടിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവൃത്തികള്‍ നടക്കാന്‍ സാധ്യതയുളളതിനാല്‍ പ്രത്യേക സ്‌ക്വാഡിനെ നിയമിക്കാന്‍ റവന്യൂ വകുപ്പ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദ്ദേശം നല്‍കി. ഇത് കര്‍ശനമായി തടയുന്നതിന് ജില്ലാ-താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കുകയും അവയുടെ ഏകോപനം ജില്ലാകളക്ടര്‍മാര്‍ നേരിട്ട് നിര്‍വ്വഹിക്കുകയും ചെയ്യും. കൂടാതെ പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പരാതി അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം ജില്ലാ താലൂക്ക് തലങ്ങളില്‍ ആരംഭിച്ചു. നമ്പര്‍ 04994 257700. ഹൊസ്ദുര്‍ഗ് താലൂക്ക്-9447494042 ഓഫീസ്-04672204042 9497604200
വെള്ളരിക്കുണ്ട് താലൂക്ക്-8547618470 , ഓഫീസ്-04672242320, 9497295869 മഞ്ചേശ്വരം- 8547618464 ഓഫീസ്-04998244044, 9496237947 കാസര്‍കോട്-9447030021 ഓഫീസ്-04994 230021 9495346903

Post a Comment
0 Comments