Type Here to Get Search Results !

Bottom Ad

നവരാത്രി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാവും

Image result for നവരാത്രികാഞ്ഞങ്ങാട്:(www.evisionnews.co) നാളെമുതല്‍ ഒമ്പതുനാള്‍ ഇനി അക്ഷരദേവതയായ സരസ്വതി ദേവിയെ പൂജിക്കുന്ന നവരാത്രി ആഘോഷങ്ങള്‍.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവിക്ഷേത്രങ്ങളിലും മറ്റുദേവതസങ്കല്പക്ഷേത്രങ്ങളിലും ഒമ്പതുനാളുകളിലും വിവിധപൂജകളോടെ സരസ്വതീ ആഘോഷങ്ങള്‍ അരങ്ങേറും. ഉത്തരേന്ത്യയില്‍ ദുര്‍ഗ്ഗാപൂജയായും ദുര്‍ഗ്ഗാഷ്ടമിയായും ആഘോഷിക്കുന്നു. കര്‍ണ്ണാടകയില്‍ ഇത് ദസറയായി പത്തുദിനാഘോഷമാണ്. കേരളത്തിലും ഒമ്പതുനാളിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് ശേഷം പത്താംനാള്‍ വിജയദശമിയായി ആഘോഷിക്കുന്നു. ഹോസ്ദുര്‍ഗ് മാരിയമ്മക്ഷേത്രം, നീലേശ്വരം മഹേശ്വരിക്ഷേത്രം മാവുങ്കാല്‍ വിശ്വകര്‍മ്മക്ഷേത്രം, അടോട്ട് വനദുര്‍ഗ്ഗാക്ഷേത്രം, നീലേശ്വരം മന്നംപുറത്ത് കാവ് ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നാളെ നവരാത്രി ആഘോഷത്തിന് തുടക്കമാവും.

Post a Comment

0 Comments

Top Post Ad

Below Post Ad