കാസർകോട്:(www.evisionnews.co) നിരപരാധികൾ കൊല ചെയ്യപ്പെട്ട കേസ്സുകളിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാതെ വിട്ടയക്കപ്പെടുന്നത് കാസർകോടിന്റെ ശാപമായ അശാന്തി അവസാനിക്കാൻ സഹായകമായിരിക്കില്ലെന്ന് മുസ്ലിം ലീഗ് കാസർകോട് മണ്ഡലം ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. ശിക്ഷിക്കപ്പെടേണ്ട കേസ്സുകളിൽ പ്രതികൾ വെറുതെ വിട്ടയക്കപ്പെടുന്നത് അന്വേഷണ ഉദ്യോഗസ്ഥൻമാരുടെ അനാസ്ഥയും ജാഗ്രതക്കുറവും കൊണ്ടാണെങ്കിൽ സർക്കാർ ഗൗരവപൂർവ്വം ഇക്കാര്യം കണക്കിലെടുത്ത് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ എം.കടവത്ത് അദ്ധ്യക്ഷത വഹിച്ചു.
Post a Comment
0 Comments