Type Here to Get Search Results !

Bottom Ad

ആധാര്‍ ഇല്ലാത്തതിനാല്‍ റേഷന്‍ നിഷേധിക്കുന്നതായി പരാതി:സമരവുമായി മുസ്ലിം ലീഗ്

Image result for adhar and rationcardകുന്നുംകൈ:(www.evisionnews.co) ആധാര്‍ ഇല്ലാത്തതിനാല്‍ റേഷന്‍ നല്‍കാത്തതതിനെതിരെ മലയോരത്ത് വന്‍ പ്രതിഷേധം. വെള്ളരിക്കുണ്ട് സിവില്‍ സപ്ലൈ ഓഫീസിനുകീഴില വിവിധ റേഷന്‍ കടകളിലാണ് ആധാര്‍ പതിച്ചില്ല എന്ന കാരണത്താല്‍ റേഷന്‍ നല്‍കാതിരിക്കുന്നത്. റേഷന്‍കാര്‍ഡില്‍ പേരുള്ള മുഴുവന്‍ അംഗങ്ങളെയും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇത്തരം കാര്‍ഡുകള്‍ക്ക് റേഷന്‍സാധനങ്ങള്‍ നല്‍കരുതെന്ന് താലൂക്ക് സപ്ലൈ ഓഫീസറാണ് കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയത്.കാര്‍ഡില്‍ പേരുള്ള ഏതെങ്കിലും ഒരംഗത്തിന്റെ ആധാര്‍ നമ്പര്‍ നല്‍കിയിട്ടില്ലെങ്കില്‍ കാര്‍ഡിലെ മറ്റംഗങ്ങള്‍ക്കും അരി നിഷേധിക്കുന്ന തലതിരിഞ്ഞ നയമാണ് അധികൃതര്‍ നടപ്പിലാക്കുന്നത്. ആധാര്‍ എടുക്കാന്‍ സാധിക്കാത്ത രോഗികള്‍, വയോധികര്‍, നാട്ടിലില്ലാത്തവര്‍ തുടങ്ങിയവരുടെയും മറ്റും പേരുകള്‍ പല കാര്‍ഡുടമകളുടെയും റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.എന്നാല്‍ ഇത്തരക്കാര്‍ക്കും റേഷന്‍ നല്‍കാന്‍ പാടില്ല എന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനമാണ്  ജനങ്ങളെ ഏറെ പ്രതിഷേധത്തിനിടയാക്കിയത്. ആധാര്‍ ഇല്ലാത്തതിനാല്‍ പാവങ്ങളുടെ റേഷന്‍ വിതരണം തടസ്സപ്പെടുത്തുന്ന സര്‍ക്കാന്‍ നടപടി പ്രതിഷേ ധാര്‍ഹമാണന്നു മുസ്ലിം ലീഗ് വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. എത്രയും വേഗം റേഷന്‍ വിതരണം നല്‍കിയില്ലെങ്കില്‍ പൊതുജനങ്ങളെ ഉപയോഗിച്ചു  താലൂക്  സപ്ലൈ ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരം പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇവര്‍ പറഞ്ഞു. പ്രസിഡന്റ് ജാതിയില്‍ അസിനാര്‍ അധ്യക്ഷത വഹിച്ചു. പി ഉമര്‍ മൗലവി , എ വി അബ്ദുള്‍ഖാദര്‍, പി സി ഇസ്മയില്‍, ടി പി അബ്ദുല്‍ ഖരീം ഹാജി, എം കെ സമദ്, വഹാബ് മൗലവി, കെ സി മുഹമ്മദ്‌ കുഞ്ഞി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad