Type Here to Get Search Results !

Bottom Ad

"മണവും മധുരവും" -കോളിയടുക്കം സ്‌കൂളിൽ നാടൻ പൂക്കളുടെ പ്രദർശനം നടത്തി

പെരുമ്പള: കോളിയടുക്കം ഗവ. യു പി സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികളാണ് നടൻ പൂക്കളുടെ പ്രദർശനം നടത്തിയത്. പാഠപുസ്തകത്തിലെ" മണവും മധുരവും"എന്ന പാഠത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായി പൂക്കളെയും പൂമ്പാറ്റകളെയും കുറിച്ചുള്ള അധിക വിവരശേഖരണത്തിനു വേണ്ടിയാണ് പൂക്കൾ ശേഖരിച്ചത്.വീടുകളിൽ നിന്നും സ്കൂളിന്റെ വിശാലമായ പറമ്പിൽ നിന്നും കുട്ടികൾ പൂക്കൾ ശേഖരിച്ചു. അമ്മമാരും അധ്യാപികമാരും സഹായിച്ചു. പനിനീരും മല്ലികയും മുല്ലയും പൂമണം ചൊരിഞ്ഞപ്പോൾ മറ്റു കുട്ടികളും പ്രദർശനം കാണാനെത്തി.ഹെഡ്മാസ്റ്റർ എ പവിത്ര ൻ, ഒന്നാം ക്‌ളാസ്സിലെ അധ്യാപികമാരായ കെ വനജകുമാരി, രാധാമണി എം എ, ശ്യാമ പി എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad