മേല്‍പറമ്പ (www.evisionnews.co): പിന്നോക്കത്തിന്റെ കാവടിയേന്താന്‍ വിധിക്കപ്പെട്ടൊരു സമൂഹത്തെ വിദ്യാസമ്പന്നരാക്കി ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ പഠിപ്പിച്ച കാലത്തിന് മുമ്പേ നടന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവും മികച്ച ഭരണാധികാരിയുമായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്ന് എം.എസ്.എഫ് ചെമനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക ഉദ്ഘാടനം ചെയ്തു. സഫ്‌വാന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ മച്ചിനടുക്കം അനുസ്മരണ പ്രഭാഷണം നടത്തി.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ആഷിഫ് മാളിക, സെക്രട്ടറി അബ്ദുല്ല ഒരവങ്കര, എം.എസ്.എഫ് ഉദുമ മണ്ഡലം പ്രസിഡണ്ട് സര്‍ഫറാസ് ചളിയങ്കോട്, നവാസ് ചെമ്പരിക്ക, ആഷിക്ക് കിഴൂര്‍, ഹക്കീം തെക്കില്‍, ജാഫര്‍ കൊവ്വല്‍ സംസാരിച്ചു. അര്‍ഷാദ് ബെണ്ടിച്ചാല്‍ സ്വാഗതവും ആഷിക്ക് കൂവത്തൊട്ടി നന്ദിയും പറഞ്ഞു.
Post a Comment
0 Comments