മുളിയാർ:(www.evisionnews.co) മയ്യിത്ത് പരിപാലനത്തിനുള്ള ടെന്റുകളുടെ വിതരണം കൂടി ഏറ്റടുത്തതോടെ കെ.എം.സി.സി.യുടെ കാരുണ്യ മുഖം കൂടുതൽ ശോഭിതമായിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെർക്കളം അബ്ദുല്ലഅഭിപ്രായപ്പെട്ടു.ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങളിലും നിർദ്ധരരെസഹായിക്കുന്നതിലും കെ. എം.സി.സി. പുലർത്തുന്ന തൽപരത സമാനമില്ലാത്ത മനുഷ്യത്വത്തിന്റെ മാതൃ കാമുഖമാണ് വ്യക്തമാക്കുന്നതെന്നും ദൈവപ്രീതി ലക്ഷ്യം വെച്ചുള്ളതാണെന്നും ചെർക്കളം പറഞ്ഞു.ദുബൈ മുളിയാർ പഞ്ചായത്ത് കെ. എം .സി. സി. സഹകരണത്തോടെ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിജമാഅത്തുകൾക്ക് കൈമാറുന്ന മയ്യിത്ത് പരിപാലന ടെന്റ് വിതരണ പരിപാടി ഉൽഘാടനം ചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ട് കെ. ബി. മുഹമ്മദ് കുഞ്ഞിഅധ്യക്ഷത വഹിച്ചു.ജി ജനറൽ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.ദുബൈ കെ.എം.സി.സി. പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് മല്ലം പദ്ധതി വിഷദീകരിച്ചു.
കല്ലട്ര മാഹിൻ ഹാജി എ.ബി.ശാഫിഖാലിദ് ബെള്ളിപ്പാടി,എം.കെ.അബ്ദുൽ റഹിമാൻ മുനീർചെർക്കള, ഷെരീഫ്കൊടവഞ്ചി,മൻസൂർ മല്ലത്ത്,ബി.എം.അഷ്റഫ് പി.എ.ഹസൈനാർ,ബാത്തിഷപൊവ്വൽ,
മുനീർ ബന്താട്,അബ്ബാസ് കൊളച്ചപ്പ്,സിദ്ധീഖ്ബോവിക്കാനം, ഷഫീഖ് മൈക്കുഴി,കാദർ ആലൂർ,നിസാം ബോവിക്കാനം,ബി.എം ഹാരിസ്,അഷ്റഫ് പാക്യാര,എം.അബ്ദുല്ല കഞ്ഞിഹാജി,എം.എം.മുഹമ്മദ് കഞ്ഞി ഹാജി,
കെ .ശാഫി ഹാജി ആദൂർ,ബി.കെ.ഹംസ,ബി.എം.അബൂബക്കർ,ജമാൽ മുണ്ടക്കൈ പ്രസംഗിച്ചു.

Post a Comment
0 Comments