ബദിയടുക്ക:(www.evisionnews.co) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു. ബട്ടംപാടി മുതല്‍കാട്ടെ ശങ്കര്‍മോഹന്‍ദാസ് ആള്‍വ(78)യാണ് മരിച്ചത്. കാട്ടുകുക്കെ സുബ്രഹ്മണ്യേശ്വര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപകനായിരുന്നു. മാനേജറായും ഏറെകാലം പ്രവര്‍ത്തിച്ചു. കാട്ടുകുക്കെ സര്‍വ്വീസ് സഹകരണ സംഘം സ്ഥാപക പ്രസിഡണ്ട് എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷകന്‍ കൂടിയായിരുന്നു. ഒരു വര്‍ഷം മുമ്പ് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: കമല. മക്കള്‍: ഭാരതി, അനിത, ദേവപ്രസാദ് ആള്‍വ, ലത. മരുമക്കള്‍: ലക്ഷ്മിനാരായണ ഷെട്ടി, മധുകര ഷെട്ടി, സവിത, രമാനാഥ റൈ. സഹോദരങ്ങള്‍: രാമകൃഷ്ണപ്രസാദ് ആള്‍വ, ഇന്ദിര, കസ്തൂരി.
Post a Comment
0 Comments