നീലേശ്വരം (www.evisionnews.co): സംസ്ഥാനത്തെ ആദ്യ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളജിന് സ്വന്തമായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. കേന്ദ്ര മാനവശേഷി വകുപ്പിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന മാനവശേഷി വകുപ്പിനു കീഴില്‍ 2010ല്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ മോഡല്‍ കോളജിനായി കാഞ്ഞിരപ്പൊയിലിലാണ് രണ്ടുകെട്ടിടം നിര്‍മിച്ചത്. സംസ്ഥാന റവന്യു മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ.ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചു നിര്‍മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഐഎച്ച്ആര്‍ഡി പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 47 ലക്ഷം രൂപ ഉപയോഗിച്ചു നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്റെയും ഉദ്ഘാടനം 30നു രാവിലെ 11.30നു നടക്കും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് മന്ത്രി ഇ.ചന്ദ്രശേഖരന്‍, അക്കാദമിക് ബ്ലോക്ക് പി.കരുണാകരന്‍ എംപി എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
മടിക്കൈ പ്രദേശത്തെ ജനങ്ങള്‍ സൗജന്യമായി കണ്ണൂര്‍ സര്‍വകലാശാലയ്ക്കു നല്‍കിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്. 2010 മുതല്‍ കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച പ്രഫ. വി.ഗോപിനാഥനാണ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുന്നത്. മോഡല്‍ കോളജ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടനുബന്ധിച്ച് കാഞ്ഞിരപ്പൊയിലില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടകസമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഫ. വി.ഗോപിനാഥന്‍, പ്രമീള, സ്ഥിരംസമിതി അധ്യക്ഷന്‍ എം.അബ്ദുല്‍ റഹ്മാന്‍, ഡോ. യു.ശശി മേനോന്‍, കെ.വി.കുഞ്ഞിക്കൃഷ്ണന്‍, കുട്ട്യാനം രാജന്‍, തങ്കരാജ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ (ചെയ), പ്രഫ. വി.ഗോപിനാഥന്‍ (ജന. കണ്‍), പി.ആര്‍.ബാലകൃഷ്ണന്‍ (ജന. കണ്‍).

Post a Comment
0 Comments