മഞ്ചേശ്വരം (www.evisionnews.co): മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജിലെ 2008-11 ബാച്ചില്‍ പഠിച്ചിരുന്ന അബ്ദുള്ള എന്ന വിദ്യാര്‍ത്ഥിയുടെ സ്മരണക്കായി സഹപാഠികള്‍ ഒരുക്കിയ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കോളജിലെ നാലു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പി. ഫാത്തിമത്ത് അന്‍സീറ (കൊമേഴ്‌സ്), എം. നബീസ (സ്റ്റാറ്റിക്‌സ്), സബിത (കന്നട), കെ.പി ആതിര (ബിഎടിടിഎം) എന്നിവര്‍ക്ക് 2500 രൂപ സ്‌കോളര്‍ഷിപ്പും മെമെന്റൊയും നല്‍കി.
പരിപാടി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സാജന്‍ ഉദ്ഘാടനം ചെയ്തു. ടി.ടി.എം തലവന്‍ ഡോ. സിന്ധു ജോസഫ് അധ്യക്ഷത വഹിച്ചു. പൊഫസര്‍മാരായ സചീന്ദ്രന്‍, കുസുമം അഗസ്റ്റിന്‍, ഡോ. സിന്ധു ആര്‍ ബാബു, ലക്ഷ്മി, കോളജ് യൂണിയന്‍ ചെയര്‍മാന്‍ അജിത്ത് സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ കെ.സി വിനീത് സ്വാഗതവും അബ്ദു മെമ്മോറിയല്‍ ട്രസ്റ്റ് കണ്‍വീനര്‍ പി.വി ഇജാസ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments