കുമ്പള: (www.evisionnews.co) രാത്രി വീട്ടില്‍ കയറി അകാരണമായി പിടികൂടിയ യുവാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എം എല്‍ എയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.ഇന്ന് രാവിലെയാണ് മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് മുസ്ലീം ലീഗ് പ്രവര്‍ത്തകരെത്തിപൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്.അകാരണമായി പൊലീസ് കസ്റ്റഡിയിലെടുത്ത ഇച്ചിലംകോട് സ്വദേശി മുഹമ്മദിന്റെ മകന്‍ സിറാജിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. ഇന്നലെ രാത്രിയാണ് പൊലീസ് സംഘം സിറാജിന്റെ വീട്ടില്‍ കയറി ബലമായി പിടിച്ചു കൊണ്ടുപോയതെന്നാണ് ആരോപണം.കെ എസ് ആര്‍ ടി സി ബസിന് നേരെ നടന്ന അക്രമ കേസുമായി ബന്ധപ്പെട്ടാണ് സിറാജിനെ പിടികൂടിയതത്രേ. എന്നാല്‍ സിറാജ് നിരപരാധിയാണെന്നാണ് എം എല്‍ എയും ലീഗ് പ്രവര്‍ത്തകരും പറയുന്നത്. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വിട്ടയക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സ്റ്റേഷന്‍ കവാടത്തിന് മുന്നില്‍ ഉപരോധം തുടങ്ങിയത്. പൊലീസിനെതിരെ മുദ്രാവാക്യം ഉയര്‍ത്തിയാണ് ഉപരോധം നടക്കുന്നത്.എം എല്‍ എക്ക് പുറമെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്റഫ്, മുസ്ലീം ലീഗ് നേതാക്കളായ എം അബ്ബാസ്, അഷ്റഫ് കാര്‍ളെ, അബ്ബാസ് ഓണന്ത, എ കെ ഹാരിഫ് തുടങ്ങിയവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്. എം എല്‍ യുടെ നേതൃത്വത്തില്‍ ഉപരോധം നടക്കുന്നുണ്ടെന്നറിഞ്ഞതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി മുസ്ലീം ലീഗ് പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷനിലേക്ക് എത്തി.

Post a Comment
0 Comments