Type Here to Get Search Results !

Bottom Ad

കുമ്പളയിൽ നിന്നും കാണാതായ ടോറസ്‌ ലോറിയെയും ജീവനക്കാരെയും ബേള കാര്‍ഗിലില്‍ കണ്ടെത്തി

ബദിയഡുക്ക:(www.evisionnews.co)കുമ്പള നായിക്കാപ്പില്‍ നിന്നും കാണാതായ ടോറസ്‌ ലോറിയെയും ജീവനക്കാരെയും ബേള കാര്‍ഗിലില്‍ കണ്ടെത്തി. 
മൂന്നംഗ അജ്ഞാത സംഘം പൊലീസ്‌ എത്തുന്നതു കണ്ടു ഓടി രക്ഷപ്പെട്ടു. റാഞ്ചികളെക്കുറിച്ചു സൂചന ലഭിച്ചതായി ബദിയഡുക്ക പൊലീസ്‌ അറിയിച്ചു. ഇന്നു വൈകിട്ടോടെ ഇവരെ അറസ്റ്റു ചെയ്‌തേക്കും. ഇന്നലെ പുലര്‍ച്ചെയാണ് ലോറിയും ജീവനക്കാരെയും ബന്ദികളാക്കിയത്‌. ലോറി ഡ്രൈവറോടു 60,000 രൂപ മോചന ദ്രവ്യമായി സംഘം ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ പക്കല്‍ പണമൊന്നുമില്ലെന്നു ജീവനക്കാര്‍ പറഞ്ഞതോടെ ലോറിയും ജീവനക്കാരെയും സംഘം ബേളയിലെ കാര്‍ഗിലേക്കു മാറ്റുകയായിരുന്നു. അവിടെ വച്ച്‌ വീണ്ടും പണമാവശ്യപ്പെട്ടു. പണമാവശ്യപ്പെട്ടുകൊണ്ട്‌ ലോറി ഉടമയെയും റാഞ്ചികള്‍ ഭീഷണിപ്പെടുത്തിയെങ്കിലും നിരാശരാവുകയായിരുന്നെന്നു പറയുന്നു. തുടര്‍ന്നു അക്രമിസംഘം ലോറിയുടെ ടയറുകളിലെ കാറ്റഴിച്ചു വിട്ടു. ഇടനിലക്കാര്‍ വഴി മോചന ദ്രവ്യത്തെക്കുറിച്ചു വിലപേശല്‍ തുടരുകയായിരുന്നു.ഇതിനിടയില്‍ കുമ്പള, ബദിയഡുക്ക പൊലീസ്‌ സംഘം ലോറി കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ തുടങ്ങിയിരുന്നു. പൊലീസ്‌ സംഘത്തിന്റെ പിടിയിലാവുമെന്നുറപ്പായ സംഘം പിന്നീട്‌ ലോറി ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad