Type Here to Get Search Results !

Bottom Ad

പടന്നക്കാട്ട്‌ ഞാണിക്കടവിൽ ലീഗ്‌ ഓഫീസിനും ക്ലബ്ബിന് നേരെയും അക്രമം

കാഞ്ഞങ്ങാട്‌:(www.evisionnews.co)പടന്നക്കാട്ട്‌ ലീഗ്‌ ഓഫീസിനും ക്ലബ്ബിന് നേരെയും അക്രമം. ഞാണിക്കടവിലുള്ള ഓഫീസിനും ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബിനും നേരെയാണ്‌ ഇന്നലെ രാത്രി 10.30ന്‌ അക്രമം നടത്തിയത്‌. ബൈക്കുകളിലെത്തിയ സി പി എം പ്രവര്‍ത്തകരാണ്‌ അക്രമം നടത്തിയതെന്ന്‌ ലീഗ്‌ ആരോപിച്ചു.ഷട്ടര്‍ കമ്പിപ്പാര ഉപയോഗിച്ച്‌ തകര്‍ത്ത ശേഷം അകത്ത്‌ കയറി ഫര്‍ണ്ണീച്ചറുകളും മറ്റും തകര്‍ത്തു. സ്ഥലത്ത്‌ നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്‌.ഇതേതുടർന്ന് സ്ഥലത്തു പൊലീസ്‌ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Post a Comment

0 Comments

Top Post Ad

Below Post Ad