Type Here to Get Search Results !

Bottom Ad

മലയോര മേഖലയെ തൊട്ടുണര്‍ത്തി ലൈഫ് സ്‌ക്കില്‍ ട്രൈനിംഗ് പ്രോഗ്രാമിന് തുടക്കമായി


പരപ്പ (www.evisionnews.co): പ്രശ്‌സ്ത മനശാസ്ത്ര പരിശീലകനും എന്‍.എല്‍.പി മാസ്റ്റര്‍ പ്രാക്ടീഷണറുമായ എസ്.വി മുഹമ്മദലി മാസ്റ്റര്‍ നേതൃത്വം നല്‍കുന്ന ഐ ലൗ മീ ലൈഫ് സ്‌കില്‍ ട്രൈനിംഗ് പ്രോഗ്രാം മലയോര മേഖലയില്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. പരപ്പ മുസ്ലിം ജമാഅത്ത് കമ്മറ്റിയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

ക്യാമ്പില്‍ മഹല്ലിനകത്തും പുറത്തുമുള്ള 82 പെണ്‍കുട്ടികളാണ് സംബന്ധിച്ചത്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 5.30 മണിക്കാണ് അവസാനിച്ചത്. ആത്മീയം, മൊട്ടിവേഷന്‍, തൊറാപ്പി തുടങ്ങി വിവിധങ്ങളായ സെഷനുകളില്‍ സ്ലൈഡ്‌ഷോ, വര്‍ക്ക്ഷീറ്റ്, കഥകള്‍, വീഡിയോ, കളികള്‍ തുടങ്ങി വിവിധയിനം പ്രവര്‍ത്തനങ്ങളാണ് നടന്നത്. ചിരിച്ചും ചിന്തിച്ചും സ്വയം സ്‌നേഹിക്കാന്‍ ശീലിക്കുന്നതോടൊപ്പം ഇത്തരം നന്മയില്‍ മാസത്തില്‍ ഒരുതവണ ഒത്തുചേരാം എന്ന പ്രതിജ്ഞയോടെയാണ് ക്യാമ്പ് പ്രതിനിധികള്‍ പിരിഞ്ഞത്.

ഖലീല്‍ ഹസനി, സി.എച്ച് അബൂബക്കര്‍, ഹനീഫ്, പി.കെ സുഹൈല്‍, അബ്ദുല്‍ നാസര്‍, ഇബ്രാഹിം മൗലവി, അബ്ദുല്‍ കരീം മൗലവി, സഈദ് മൗലവി സംബന്ധിച്ചു.

Post a Comment

1 Comments
  1. *നന്ദി*.. *സ്നേഹം*...
    *സന്തോഷം*..
    ************************
    ചിലത് നമുക്ക് വർണിക്കാൻ അശക്തമാകും.
    അത്രമേൽ അത് ഹൃദയത്തെ തൊട്ട് നിൽക്കുമ്പോഴാണ് വർണനകൾക്ക് അശക്തത വരുന്നത്.
    അത്തരത്തിൽ വർണിക്കാൻ മലയാള നിഘണ്ടുവിൽ വാക്കുകൾ ഇല്ലാതെ തോറ്റ് പോകുന്ന ഒരു ക്ലാസിനാണ് പരപ്പ മുസ്‌ലിം ജമാഅത്ത് കമ്മറ്റി ഇന്നലെ നേതൃത്വം വഹിച്ചത്.

    നിരവധി ക്ലാസുകളിൽ ഞാൻ സംബന്ധിച്ചിട്ടുണ്ട് (മോട്ടിവേഷൻ,കരിയർ,ആത്മീയം etc)
    പക്ഷേ..
    ഇത് അത്ഭുതമായിരുന്നു.
    ഇന്റർ നാഷണൽ ക്ലാസുകളെ വെല്ലുന്ന സജ്ജീകരണങ്ങൾ,കൃത്യമായ പ്ലാൻ,
    ചാർട്ട് ചെയ്യപ്പെട്ട സെഷനുകൾ,ഹൃത്തടം തൊട്ട ക്ലാസ് അവതരണം എല്ലാം ഗംഭീരം.
    സത്യത്തിൽ
    കുട്ടികളെ ക്ലാസ് മാസ്റ്റർ മാറ്റുകയായിരുന്നില്ല കുട്ടികൾ സ്വയം അങ്ങ് മാറുകയായിരുന്നു.
    കുഞ്ഞു കുഞ്ഞു ടിപ്സുകൾ കൊണ്ട് ഇത്രമേൽ ഒരു സമൂഹത്തേ മാറ്റാൻ പര്യപ്തമാക്കാൻ കഴിവുള്ള മാഷിന് ഒരു *ബിഗ് സല്യൂട്ട്*.

    *പ്രിയപ്പെട്ട സർ*,

    കരയേണ്ടിടത്ത് കരഞ്ഞും,
    ചിരിക്കേണ്ടിടത്ത് ചിരിച്ചും,
    കളിക്കേണ്ടിടത്ത കളിച്ചും,
    ഗൗരവം വരുത്തേണ്ടിടത്ത് ഗൗരവം വരുത്തിയും സാർ ഞങ്ങളുടെ കൂടെ നിന്നപ്പോൾ അവസാന സെഷനിലെ ഗ്രൂപ്പ് തെറാപ്പിയിൽ ഞങ്ങളിലെ അഴുക്കുകളെല്ലാം അലിഞ്ഞങ്ങ് ഇല്ലാതായിട്ടുണ്ട് ..

    ഒത്തിരി സ്നേഹവും,കടപ്പാടും അറിയിച്ചോട്ടേ സാർ.
    ഇത് എന്റെ മാത്രം അഭിപ്രായമല്ല..
    കൂടിയ 82 മനസ്സുകൾക്ക് വേണ്ടി ഞാൻ പറയുന്നെന്ന് മാത്രം. സത്യമായിട്ടും ഒരിക്കലും സമയം അവസാനിക്കല്ലേ എന്ന് കൊതിച്ചിരുന്നു സാർ എല്ലാവരും..
    പക്ഷേ...
    സൂചി കറങ്ങുക തന്നെ ചെയ്യുമല്ലോ.

    *പ്രിയ ഖലീൽ ഉസ്താദ്*.
    അങ്ങ് മരണമാസ് ആവുകയായിരുന്നു.
    മാഷിന്റെ വാക്കുകളെ കടമെടുത്ത് പറഞ്ഞാൽ ഒരു ഇന്റർനാഷണൽ വനിത കോൺഫ്രൻസിന്റെ പ്രതീതിയിൽ അങ്ങൊരുക്കിയ ക്യാമ്പ് സൈറ്റും,അനുബന്ധ കാര്യങ്ങളും.
    ഒരു സമൂഹത്തെ മാറ്റിയെടുക്കാൻ അങ്ങ് പ്രതിജ്ഞയെടുക്കുമ്പോൾ ഒരിക്കലും കരുതിയില്ല ഉസ്താദ് ഇങ്ങിനൊരു ക്ലാസിനാണ് അങ്ങ് കോപുകൂട്ടുന്നതെന്ന്.
    എന്തായാലും..
    i'am proud of u..
    ഒരുപാട് സന്തോഷവും,സ്നേഹവും അറിയിക്കട്ടേ..

    *ബഹു പരപ്പ ജമാഅത്ത് നേതാക്കൾ*..

    മാതൃകയേകും ഇതരമഹല്ലുകൾ ഈ സുകൃതത്തെ..എനിക്കുറപ്പുണ്ട്.. അത്രമേൽ ഗംഭീരമാക്കി ഈ ഇടപെടൽ.
    ഊണും,ഉറക്കവുമില്ലാതെ നിങ്ങൾ ഇതിന്റെ പിന്നിലാണെന്ന് ഖലീൽ ഉസ്താദ് സ്വാഗതത്തിൽ പറഞ്ഞപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞ് പോയിട്ടോ.
    അബ്ബൂബക്കർച്ച,സുഹൈൽച്ച,ഹനീഫ്ച്ച,നാസർച്ച തുടങ്ങി നിരവധി പ്രമുഖർ വിജയിപ്പിച്ചെടുക്കാൻ ഓടിനടക്കുന്ന രംഗം വർണ്ണനാതീതമാണ്.
    പകരം പ്രാർത്ഥനയല്ലാതെ ഞങ്ങളിലൊന്നും തിരിച്ചു തരാനില്ല..

    *ബഹു ഗൾഫ് കമ്മറ്റി ഭാരവാഹികളെ*..

    മറക്കിലൊരിക്കലും ഇത്തരത്തിൽ ഒരു നൻമയുടെ സ്പോൺസർഷിപ്പും,
    വഴികാട്ടികളും ആയതിൽ.
    തീർച്ചയായും നിങ്ങൾ ഇതിന്ന് വേണ്ടി ചിലവഴിച്ച തുകകൾ ഒരിക്കലും വൃതാവിലായിട്ടില്ല എന്ന് നിസ്സംശയം പറയാൻ പറ്റും.
    ഇനിയും ഇത് പോലുള്ള ക്ലാസുകൾക്കും ,
    പരിപാടികൾക്കും നിങ്ങളുടെ പിന്തുണയുണ്ടെന്ന് കേട്ടപ്പോൾ സന്തോഷമായി.
    തീർച്ചയായും ഇത് പോലുള്ള ക്ലാസുകൾ ഇനിയും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ
    എല്ലാവർക്കും നന്ദി എന്ന തേഞ്ഞമാഞ്ഞ വാക്കുകളിൽ സ്നേഹവും,
    സന്തോഷവും ഒതുക്കാതെ അല്ലാഹു സ്വീകരിക്കട്ടേ എന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു..

    സ്നേഹത്തോടെ
    *ആയിശത്ത് നേഹ*
    *പരപ്പ*

    ReplyDelete
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad