Type Here to Get Search Results !

Bottom Ad

ബൈക്കില്‍ ഇന്ത്യ ചുറ്റിയടിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച കുമ്പള സ്വദേശി റിച്ചുമോന് ദേശീയ വേദിയുടെ ആദരം


മൊഗ്രാല്‍ (www.evisionnews.co): നൂറുദിവസം കൊണ്ട് പതിനായിരം കിലോമീറ്റര്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച കുമ്പള ബദ്രിയ നഗറിലെ റിച്ചുമോന് മൊഗ്രാല്‍ ദേശീയവേദിയുടെ ആദരം. കഴിഞ്ഞ റമദാന്‍ മാസത്തിലായിരുന്നു റിച്ചുമോന്റെ സാഹസിക യാത്ര. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ നൂറുദിവസം കൊണ്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ചുറ്റിക്കറങ്ങുകയായിരുന്നു. അയല്‍രാജ്യമായ ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലും പ്രവേശിക്കാനും കറങ്ങാനും അവസരം ലഭിച്ചത് റിച്ചുമോന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയായിരുന്നു. 

ഓരോ സംസ്ഥാനങ്ങളിലൂടെയും കടന്നു പോകുമ്പോള്‍ അഞ്ചോളം ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ഗ്രാമങ്ങളിലെല്ലാം സൗഹൃദം സ്ഥാപിക്കാന്‍ ഈ നൂറുദിവസം കൊണ്ട് റിച്ചുമോന് കഴിഞ്ഞു. ഒപ്പം അവരിലൊരാളായി അവരോടൊപ്പം താമസിച്ചു ഇന്ത്യ രാജ്യത്തെ അനുഭവിച്ചറിയാനും റിച്ചുവിന് സാധിച്ചിരുന്നു. 

റിച്ചുമോന്റെ ഈ സാഹസികതയെ മൊഗ്രാല്‍ ദേശീയവേദി യോഗം ഉപഹാരം നല്‍കി അനുമോദിച്ചു. ദേശീയവേദി ഗള്‍ഫ് കമ്മിറ്റി ചെയര്‍മാന്‍ എ.എം ഷാജഹാന്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ ദേശീയവേദി വൈസ് പ്രസിഡണ്ട് ഷക്കീല്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. യു.എ.ഇ കമ്മിറ്റി സെക്രട്ടറി ഹബീബ് യോഗം ഉദ്ഘാടനം ചെയ്തു. എ.എം സിദ്ദീഖ് റഹ്മാന്‍, ടി.എം ഷുഹൈബ്, ശിഹാബ് മാസ്റ്റര്‍, ഖാദര്‍ മാസ്റ്റര്‍, പി. വി. അന്‍വര്‍, എം.എം റഹ്മാന്‍ മുഹമ്മദ് അബ്കോ, സെക്രട്ടറി കെ.പി മുഹമ്മദ് പ്രസംഗിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad