കാസര്‍കോട്:(www.evisionnews.co) കെ.എസ്.ആര്‍. ടി.സി ബസ് യാത്രക്കിടെ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു. ഉദുമ പാലക്കുന്ന് സ്വദേശിനിയായ യുവതിയുടെ മാലയാണ് ബസ് യാത്രക്കിടെ അപഹരിക്കപ്പെട്ടത്. ഇന്ന് രാവിലെ പാലക്കുന്നില്‍ നിന്ന് യുവതി കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ കയറുകയായിരുന്നു.
ബസ് കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപത്തെ സ്‌റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങുന്നതിനിടെയാണ് കഴുത്തിലുണ്ടായിരുന്ന മാല കാണാനില്ലെന്ന് വ്യക്തമായത്. യുവതി ബഹളം വെച്ചതോടെ ബസ് കുറച്ചുനേരം നിര്‍ത്തിയിടുകയും യാത്രക്കാരെ പരിശോധിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഈ ബസില്‍ രാവിലെ നല്ല തിരക്കുണ്ടായിരുന്നു. ഈ അവസരം മുതലെടുത്ത് യുവതിയുടെ മാല തട്ടിയെടുത്ത ആള്‍ ഇടയ്ക്ക് ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങി സ്ഥലം വിട്ടതാകാമെന്നാണ് കരുതുന്നത്. യുവതി ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.
Post a Comment
0 Comments