ഉപ്പള:(www.evisionnews.co)കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച കേസില്‍ ബസ് യാത്രക്കാരന്‍ അറസ്റ്റില്‍. ചെര്‍ക്കളയിലെ ഫൈസലാ(41)ണ് അറസ്റ്റിലായത്. ബസ് കണ്ടക്ടര്‍ എടനീരിലെ വിശ്വനാഥ(39)നെ അക്രമിച്ച കേസില്‍ മഞ്ചേശ്വരം പൊലീസാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. മര്‍ദ്ദനമേറ്റ വിശ്വനാഥന്‍ കാസര്‍കോട് താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ ഉപ്പളയില്‍ വെച്ച് ചില്ലറയെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. അതിനിടെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
Post a Comment
0 Comments