ആദൂര്‍: (www.evisionnews.co) മുസ്ലിം യൂത്ത് ലീഗ് ഉളിയടുക കുണ്ടാര്‍ ശാഖ കൗണ്‍സില്‍ യോഗം കാറടുക്ക പഞ്ചായത്ത് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി ആദൂര്‍ ഉല്‍ഘാടനം ചെയ്തു.സിദ്ധീഖ് ബെള്ളിപ്പാടി അദ്ധ്യക്ഷത വഹിച്ചു. അസ്‌ക്കര്‍ മഞ്ഞം പാറ, ഹമീദ് മഞ്ഞം പാറ, ശമീം കുണ്ടാര്‍, അഷ്‌റഫ് കുണ്ടാര്‍, റഹീസ് കുണ്ടാര്‍, പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡണ്ട് സാഹിര്‍ ഉയിത്തടുക്ക, വൈസ് പ്രസിഡണ്ട് മൊയതിന്‍ കുഞ്ഞി, ശംറുദ്ധീന്‍, ജനറല്‍ സെക്രട്ടറി റഹീസ് കുണ്ടാര്‍, ജോയിന്റ് സെക്രട്ടറി ഇബ്രാഹിം യു കെ, ട്രഷറര്‍ അറഫാത്ത് പരന്നോട് എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment
0 Comments