Type Here to Get Search Results !

Bottom Ad

കടലിന്റെ കുത്തൊഴുക്ക്; അജാനൂരില്‍ അഴിനീക്കല്‍ ജോലി നിര്‍ത്തി

Image result for sea wave
കാഞ്ഞങ്ങാട്: (www.evisionnews.co)അജാനൂര്‍ കടപ്പുറത്തെ അഴിമുഖത്തിന്റെ ഗതി മാറ്റത്തെത്തുടര്‍ന്ന് ചിത്താരി ഭാഗത്തെ അഴിനീക്കി പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ശ്രമം വിഫലമായി.
ഈ ഭാഗത്ത് കടല്‍ വെള്ളം പുഴയിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് ചൊവ്വാഴ്ച തുടങ്ങിയ അഴിനീക്കല്‍ ജോലി ഇന്നലെ ഉച്ചയോടെ നിര്‍ത്തിയത്.അതേ സമയം തെക്കുഭാഗത്ത് മണല്‍ചാക്കുകള്‍ നിരത്തി ഒഴുക്ക് തടഞ്ഞതിന് ശേഷം മാത്രമേ വടക്കു ഭാഗത്തെ അഴിനീക്കാന്‍ പാടുള്ളുമെന്ന് മത്സ്യത്തൊഴിലാളികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് മുഖവിലക്കെടുക്കാതെയാണ് അഴിനീക്കല്‍ ജോലി തുടങ്ങിയത്. മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് മണ്ണുമാന്തികള്‍ ഉപയോഗിച്ചാണ് അഴിനീക്കല്‍ ജോലി തുടങ്ങിയത്. ചൊവ്വാഴ്ച തന്നെ വേലിയേറ്റത്തെത്തുടര്‍ന്ന് ജോലി നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ രീതിയില്‍ അഴിയുടെ ഗതി മാറിയപ്പോള്‍ ഒരു ഭാഗത്ത് മണല്‍ച്ചാക്കുകള്‍ നിരത്തി ഈ ഭാഗത്തെ ഒഴുക്ക് തടഞ്ഞതിന് ശേഷമാണ് അഴി നീക്കിയത്. ഇത് ഏറെക്കാലം നിലനില്‍ക്കുകയും ചെയ്തിതിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad