
കാസർകോട്:(www.evisionnews.co)കാസര്‍കോട് വികസനപാക്കേജില്‍ ഇതുവരെ 62 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 79 പദ്ധതികള്‍ പുരോഗമിക്കുന്നു . 81 പദ്ധതികള്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്ന് പദ്ധതി അവലോകന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2013-14 സാമ്പത്തികവര്‍ഷത്തിലാണ് കാസര്‍കോട് വികസന പാക്കേജ് ആരംഭിക്കുന്നത്. 362.98 കോടി രൂപയാണ് കഴിഞ്ഞ അഞ്ച് ബജറ്റുകളിലായി വകയിരുത്തിയത്. 366.82 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. 88.95 കോടി രൂപ ചെലവഴിച്ചു. 2017-18 വര്‍ഷത്തില്‍ 90 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്മേലുളള പദ്ധതികളുടെ മുന്‍ഗണനാപട്ടി ക നിര്‍ണ്ണയിച്ചു വരുന്നു. മുന്‍ ചീഫ് സെക്രട്ടറി പി പ്രഭാകരന്‍ ശുപാര്‍ശ ചെയ്ത വികസന പദ്ധതികളാണ് കാസര്‍കോട് വികസന പാക്കേജില്‍ നടപ്പിലാക്കുന്നത്. 222 പദ്ധതികള്‍ക്കാണ് ഇതുവരെ അനുമതി ലഭിച്ചത്. കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെട്ട പദ്ധതികള്‍ പുരോഗതി ത്വരിതപ്പെടുത്താന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ നിര്‍ദ്ദേശം നല്‍കി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, നിര്‍വ്വഹണോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment
0 Comments