കാസർകോട്:(www.evisionnews.co)സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ പദ്ധതി രൂപീകരിക്കുന്ന തിന് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ 19 വിഷയമേഖലകളില്‍ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. വിവിധ വിഷയമേഖലകളുമായി ബന്ധപ്പെട്ട് ജില്ലയുടെ ക്രിയാത്മകമായ വികസനത്തിന് ശുപാര്‍ശകള്‍, സംഭാവനകള്‍ ജില്ലാ ആസൂത്രണസമിതിക്ക് നല്‍കുവാന്‍ പ്രാപ്തരായ വിദഗ്ധര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്നും പ്രതിഫലേഛയില്ലാതെ പ്രവര്‍ത്തിക്കുതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏതു വിഷയമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നുവെുന്നും പ്രസ്തുത മേഖലയിലുളള അവരുടെ പരിചയം, സംഭാവന എന്നിവ കാണിച്ച് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്ക് ഈ മാസം 26 നകം അപേക്ഷ സമര്‍പ്പിക്കണം.
Post a Comment
0 Comments