കാഞ്ഞങ്ങാട്:(www.evisionnews.co) ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നരേന്ദ്ര മോഡിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നികുതി ഭാരം കുറച്ചു ജനങ്ങള്‍ക്ക് സമാശ്വാസം പകരേണ്ട പിണറായി സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നതില്‍ മോഡിയോട് മത്സരിക്കുകയാണെന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം പി ജാഫര്‍ .ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് അജാനൂര്‍ പഞ്ചായത്ത്, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ വണ്ടി തള്ളല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലവര്‍ധിപ്പിക്കാനുള്ള അധികാരം കമ്പനികള്‍ക്കു തീറെഴുതി നല്‍കി ജനങ്ങളെ ദ്രോഹിക്കുന്ന മോഡി സര്‍ക്കാരിന് ശക്തമായ താക്കീതാണ് ഈ സമരമെന്നും വരും ദിനങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചചെര്‍ത്തു .മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുല്ല പടന്നക്കാട് അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. നൗഷാദ് കൊത്തിക്കാല്‍, എം ഇബ്രാഹിം, കെ.കെ ജാഫര്‍, കെ ബാദ്‌റുദ്ധീന്‍, ഇസ്മായില്‍ ആറങ്ങാടി, സിദ്ദീഖ് കുശാല്‍ നഗര്‍, , യു വി ഇല്യാസ്,നദീര്‍ കൊത്തിക്കാല്‍,നൗഷാദ് എം പി ,ഇസ്മായില്‍ ബാലകടപ്പുറം,സമീര്‍ കുശാല്‍ നഗര്‍,ഖുല്‍ബുദ്ധീന്‍ പാലയി, റംഷീദ് തോയമ്മല്‍, ഇജാസ് പി.വി, ഷമീര്‍ ആറങ്ങാടി തുടങ്ങിയവര്‍ സാംസാരിച്ചു. നേരത്തെ മുനിസിപല്‍ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ.എന്‍.എ ഖാലിദ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. പുതിയ കോട്ടയില്‍ നിന്ന് മോഡിയടക്കമുള്ളവരുടെ മുഖംമൂടിയണിഞ്ഞ് വാഹനങ്ങള്‍ തള്ളി തള്ളല്‍ സമരം കോട്ടച്ചേരി അവസാനിപ്പിച്ചു.

Post a Comment
0 Comments