തിരുവനന്തപുരം: (www.evisionnews.co) സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചുപണി. പത്ത് ഉദ്യോഗസ്ഥര്‍ക്കാണ് മാറ്റമുള്ളത്. പുതിയ അറിയിപ്പനുസരിച്ച് ജി.കമലവര്‍ധന റാവു പിഡബ്ല്യുഡിയുടെ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. സഞ്ജീവ് കൗശികാണ് പ്ലാനിങ് ആന്‍ഡ് എക്കണോമിക് അഫയേഴ്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. ഈ സ്ഥാനം വഹിച്ചിരുന്ന ഡോ. ശര്‍മിള മേരി ജോസഫിനെ ഫിനാന്‍സ് എക്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയായി നിയമിച്ചു.
ഐഎഎസ് തലപ്പത്തെ മാറ്റങ്ങള്‍ ഇങ്ങനെ:
ജി. കമലവര്‍ധനറാവു - പ്രിന്‍സിപ്പല്‍ സെക്രട്ടറി, പിഡബ്ല്യുഡി
സഞ്ജീവ് കൗശിക് - പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്ലാനിങ് ആന്‍ഡ് എക്കണോമിക് അഫയേഴ്‌സ്
വിശ്വനാഥ് സിന്‍ഹ - നിലവില്‍ ജിഎഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി, പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ്, ട്രാന്‍സ്‌പോര്‍ട്ട് (ഏവിയേഷന്‍) എന്നിവയുടെ അധിക ചുമതല നല്‍കി.
ഡോ. ശര്‍മിള മേരി ജോസഫ് - നിലവില്‍ പ്ലാനിങ് ആന്‍ഡ് എക്കണോമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി, ഫിനാന്‍സ് എക്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയായി നിയമിച്ചു.
പി.വേണുഗോപാല്‍ - നിലവില്‍ സ്‌പെഷ്യല്‍ സെക്രട്ടറി സഹകരണം, അധിക ചുമതല - മെംബര്‍ സെക്രട്ടറി പ്ലാനിങ് ബോര്‍ഡബിജു പ്രഭാകര്‍-നിലവില്‍ പൊതുമരാമത്ത് സെക്രട്ടറി, സോഷ്യല്‍ ജസ്റ്റിസ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു
സി.എ.ലത- നിലവില്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, ഇന്‍സ്‌പെക്ടര്‍ ജനറല്‍, റജിസ്‌ട്രേഷന്റെ അധികച്ചുമതല
കെ.രാമചന്ദ്രന്‍ - റൂറല്‍ ഡെവലെപ്‌മെന്റ് കമ്മിഷന്‍
രാജമാണിക്യം - കെഎസ്ആര്‍ടിസി ചുമതല മാത്രം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കി
ശ്രീറാം വെങ്കിട്ടരാമന്‍ - ഇപ്പോള്‍ എംപ്ലോയ്‌മെന്റ് ഡയറക്ടര്‍. അസാപ് സിഇഒയുടെ അധികച്ചുമതല നല്‍കി

Post a Comment
0 Comments