തൃക്കരിപ്പൂർ :(www.evisionnews.co) ഗൗരി ലങ്കേഷ്, ഹാദിയ എന്നിവർക്ക് നീതി ഉറപ്പാക്കുക, ദിനംപ്രതി വർദ്ധിച്ചുവരുന്ന പെട്രോൾ വില നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൃക്കരിപ്പൂർ ആർട്സ് ആന്റ് സയൻസ് കോളേജ് യൂനിയന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ടൗണിലേക്ക് മൗനജാഥ നടത്തി.
പെൺകുട്ടികളുൾപ്പെടെ കറുത്ത വസ്ത്രധാരികളായ നൂറിൽപ്പരം വിദ്യാർത്ഥികൾ വാഹനം തള്ളിയും മറ്റും പരിപാടിയിൽ പങ്കെടുത്തു.
പ്രതികരിക്കേണ്ടവർ മൗനം പാലിക്കുന്ന സാഹചര്യം വന്നപ്പോഴാണ് യുവസമൂഹം തെരുവിലിറങ്ങിയത്.പരിപാടി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം സി.രവി ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർമാൻ ശമ്മാസ് സലാം അധ്യക്ഷത വഹിച്ചു. ഹരിത വേണുഗോപാൽ നന്ദി പറഞ്ഞു.
Post a Comment
0 Comments