Type Here to Get Search Results !

Bottom Ad

കുരുന്നുകള്‍ക്കായി രുചിക്കൂട്ടിന്റെ വൈവിദ്യങ്ങള്‍ തീര്‍ത്ത് അമ്മമാരുടെ പാചക മത്സരം


കാഞ്ഞങ്ങാട് : (www.evisionnews.co)  സാമൂഹ്യ നീതിവകുപ്പ് കാഞ്ഞങ്ങാട് നഗരസഭയിലെ അങ്കണ്‍വാടികളില്‍ ടി.എച്ച്.ആര്‍ അമൃതം പൊടി പാചക മത്സരം സംഘടിപ്പിച്ചു. മൂന്നുവയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളുടെ ഇരുന്നൂറില്‍പരം അമ്മമാര്‍ മത്സരത്തില്‍ പങ്കാളികളായി. പുട്ട്, അട, കട്ലെറ്റ്, ഇടലി, പായസം, തുടങ്ങി വിവിധ തരത്തിലുള്ള വിഭവങ്ങള്‍ മത്സരാത്ഥികള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ്.ചെയര്‍പേഴ്സണ്‍ എല്‍.സുലൈഖ ആധ്യക്ഷം വഹിച്ചു. ഗംഗാ രാധാകൃഷ്ണന്‍, മുഹമ്മദ് മുറിയനാവി, ഭാഗിരഥി, കെ.ശ്രുതി, ടി.ദേവി സംസാരിച്ചു. ആവിയില്‍ വേവിച്ച മത്സരത്തില്‍ പടന്നക്കാട് അങ്കണ്‍വാടിയിലെ സമീറ ഒന്നാം സ്ഥാനവും ചെമ്മട്ടംവയലിലെ ശരണ്യ രണ്ടാം സ്ഥാനവും നേടി. മധുരപലഹാരങ്ങളില്‍ കൊവ്വല്‍ അങ്കണ്‍വാടിയിലെ നീതു ഒന്നാം സ്ഥാനവും, കുഴക്കുണ്ടിലെ ടി.എസ്.സജിത രണ്ടാം സ്ഥാനവും നേടി.

Post a Comment

0 Comments

Top Post Ad

Below Post Ad