കാസർകോട് : (www.evisionnews.co)കൊലപാതകകേസിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കാതെ പോകുന്ന സംഭവത്തെ ഗൗരവമായി കാണണമെന്ന് ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു.കൊലയാളികൾ രക്ഷപ്പെടുന്നത് മനുഷ്യ ജീവന് തന്നെ ഭീഷണിയാണ്, ഇത്തരം കേസുകൾ അന്യോഷിക്കുന്ന ഉദ്യോഗസ്ഥൻ മാരുടെ പോരായ്മയാണ് കേസുകളിൽ നിന്ന് പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത്. നടൻ ദിലീപിന്റെ കേസ് അന്വേഷിച്ച രീതിയിൽ റിയാസ് മൗലവി കൊലപാതക കേസ്സടക്കം കാസർകോട് നടന്ന എല്ലാ വർഗീയ കൊലപാതക കേസന്വേഷിക്കാൻ തയ്യാറായാൽ കൊലയുമായി ബന്ധപ്പെട്ട മുഴുവനും പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് ദുരൂഹത മാറ്റാനും സമാധാനം നിലനിർത്താനും സാധിക്കു ക്കുമെന്ന് അസീസ് കടപ്പുറം പറഞ്ഞു.
Post a Comment
0 Comments