Type Here to Get Search Results !

Bottom Ad

ഹൊസ്ദുര്‍ഗ്- മടിക്കൈ റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാസര്‍കോട് (www.evisionnews.co): മടിക്കൈ അമ്പലത്തുകരയില്‍ പൊതുമരാമത്ത് ദേശീയപാത വിഭാഗം സി.ആര്‍.എഫില്‍ അനുമതിലഭിച്ച ഹൊസ്ദുര്‍ഗ്- നീലേശ്വരം- മടിക്കൈ റോഡ് നവീകരണ പ്രവൃത്തി റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വടക്കന്‍ കേരളം വിവിധ മേഖലകളില്‍ നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ദേശീയ പാത വിഭാഗം അസി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി.ജെ കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം. കേളു പണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം കുഞ്ഞമ്പു, രാഷ്ട്രീയ കക്ഷിപ്രതിനിധികളായ ബങ്കളം പി. കുഞ്ഞികൃഷ്ണന്‍, പി.വി സുരേഷ്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.പി രാജു, സി.വി ദാമോദരന്‍, ജ്യോതി ബസു സംസാരിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. പ്രഭാകരന്‍ സ്വാഗതവും അസി എഞ്ചിനീയര്‍ കെ. രാജീവന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad