Type Here to Get Search Results !

Bottom Ad

മലബാര്‍ ജലോത്സവം: എ.പി.ജെ അബ്ദുല്‍ കലാം സ്വര്‍ണ കപ്പ് പാലിച്ചോന്‍ ക്ലബ്ബിന്

തൃക്കരിപ്പൂര്‍ (www.evisionnews.co): മെട്ടമ്മല്‍ ബ്രദെഴ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച എ.പി.ജെ അബ്ദുല്‍ കലാം സ്മാരക സ്വര്‍ണ കപ്പിനുള്ള മൂന്നാമത് ജലോത്സവത്തിലെ നിര്‍ത്തിവെച്ച ഫലം പ്രഖ്യാപിച്ചു. അവസാനവട്ട പ്രഖ്യാപനത്തില്‍ അച്ചാംതുരുത്തി പാലിച്ചോന്‍ ബോട്ട് ക്ലബ്ബ് ജലരാജപ്പട്ടം സ്വന്തമാക്കി. 50000 രൂപയും സ്വര്‍ണ്ണക്കപ്പുമാണ് ജേതാക്കള്‍ക്ക് ലഭിച്ചത്. 

കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ നവോദയ മംഗലശ്ശേരിക്കാണ് രണ്ടാം സ്ഥാനം. വയല്‍ക്കര- മയ്യിച്ച ബോട്ട് ക്ലബ്ബിനാണ് മൂന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാക്കാര്‍ക്ക് ട്രോഫിയും 30000, 15000 രൂപ സമ്മാനമായി ലഭിച്ചു. 15 ആള്‍ തുഴയുന്ന മത്സരത്തില്‍ എന്‍ജിഎസ് കാര്യങ്കോടിനാണ് ഒന്നാം സ്ഥാനം. ട്രോഫിയും 30000 രൂപയും ക്യാഷ് പ്രൈസ് നല്‍കി. രണ്ടാം സ്ഥാനം നേടിയ വയല്‍ക്കര- മയ്യിച്ച ബോട്ട് ക്ലബ്ബിന് ട്രോഫിയും 20000 രൂപയും ലഭിച്ചു. 

ചൊവ്വാഴ്ചയാണ് മെട്ടമ്മല്‍ കവ്വായി കായലില്‍ മലബാര്‍ ജലോത്സവം അരങ്ങേറിയത്. ചില തര്‍ക്കം കാരണം വിധി നിര്‍ണയം ഇന്നലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 25 ആള്‍ തുഴയും ഫൈനല്‍ റൗണ്ടില്‍ സ്റ്റാര്‍ട്ടിംഗില്‍ ആശയക്കുഴപ്പം ഉണ്ടായതായി പൊട്രോ തുരുത്തി ക്ലബ്ബ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ പ്രഖ്യാപിക്കുന്നത് താല്‍ക്കാലികമായി മാറ്റിവെച്ചതെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. 15 ആള്‍ തുഴയും ഇനത്തിലെ ഫൈനല്‍ മത്സരവും തര്‍ക്കം കാരണം നടന്നില്ല. തുടര്‍ന്ന് പ്രാഥമിക റൗണ്ടിലെ മികവ് പരിഗണിച്ചാണ് വിധി നിര്‍ണയം നടത്തിയത്. 15 ആള്‍ തുഴയും വനിതാ വിഭാഗം വിജയികളെ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു. കാവുംചിറ കൃഷ്ണപ്പിള്ള ക്ലബ്ബാണ് ചാമ്പ്യന്മാര്‍. അച്ചാംതുരുത്തി പാലിച്ചോന്‍ ക്ലബ്ബാണ് രണ്ടാം സമ്മാനത്തിനര്‍ഹരായത്.

Post a Comment

0 Comments

Top Post Ad

Below Post Ad