Type Here to Get Search Results !

Bottom Ad

പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നടപടി; ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരും

ന്യൂഡൽഹി:(www.evisionnews.co) ഇന്ധനവില വരുംദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോൾ, ഡീസൽ വില പിടിച്ചുനിർത്താനായി ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ഇതു വിലയിൽ വ്യത്യാസം കൊണ്ടുവരും. ക്രൂഡോയിൽ വില ഉയർന്നതാണു പെട്രോൾ വില കൂടാൻ കാരണം. വരുംദിവസങ്ങളിൽ ക്രൂഡോയിൽ വില കുറയുമെന്നാണു നിഗമനം. ദിവസേനയുള്ള ഇന്ധനവില നിർണയം സുതാര്യമാണെന്നും ധർമേന്ദ്ര പ്രധാൻ അറിയിച്ചു.ഇർമ ചുഴലിക്കാറ്റും പെട്രോൾ വിലയിൽ വർധനവുണ്ടാക്കിയെന്നു മന്ത്രി അറിയിച്ചു. ടെക്സസിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ ഉത്പാദനത്തിൽ 13% കുറവുവരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പെട്രോൾ വില അനുദിനം വർധിക്കുന്നതിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്നാണു മന്ത്രിയുടെ വിശദീകരണം
Tags

Post a Comment

0 Comments

Top Post Ad

Below Post Ad