Type Here to Get Search Results !

Bottom Ad

ഓടുന്ന ട്രെയിനിൽനിന്നു കായലിൽ വീണ എൻജിനീയറിങ് വിദ്യാർഥിനി അദ്ഭുത കരമായി രക്ഷപ്പെട്ടു

കൊല്ലം:(www.evisionnews.co) ഓടുന്ന ട്രെയിനിൽനിന്നു കായലിലേക്കു തെന്നിവീണ വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. പരവൂര്‍ മാമൂട്ടിൽ പാലത്തിൽനിന്നു കായലിലേക്കു വീണ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിനിയേയാണു മീൻപിടുത്ത തൊഴിലാളികൾ സാഹസികമായി രക്ഷിച്ചത്.കൊല്ലം–കന്യാകുമാരി മെമുവിൽ യാത്ര ചെയ്തിരുന്ന കൊല്ലത്തെ എൻജിനീയറിങ് കോളജ് വിദ്യാർഥിനിയാണ് രാവിലെ 9.45 ഓടെ ട്രെയിനില്‍ നിന്നു പിടിവിട്ട് പരവൂർ കായലിലേക്കു വീണത്. പനിബാധിതയായതിനാൽ കോളജിൽനിന്നു തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. കൈകകഴുകാൻ വേണ്ടി വാഷ്ബെയ്സന് അടുത്തേക്കു നടക്കുകയായിരുന്നു. ഈ സമയം മാമൂട്ടിൽ പാലത്തിൽ കയറിയ ട്രെയിൻ ഒന്ന് ഉലഞ്ഞു. അപ്പോൾ പിടിവിട്ടു പോയ വിദ്യാർഥിനി നേരെ കായലിലേക്കു തെന്നി വീഴുകയായിരുന്നു.പാലത്തിന്റെ മറുകരയിൽ നിന്ന ഒരാൾ വിദ്യാർഥിനി വീഴുന്നത് കാണുകയും ഒച്ച വെച്ച് ആളെകൂട്ടുകയുമായിരുന്നു. കായലിൽ ഈ സമയം മീൻപിടുത്തത്തിൽ ഏർപെട്ടിരുന്ന തൊഴിലാളികൾ പാലത്തിനടുത്തേക്കു വള്ളത്തിൽ കുതിച്ചെത്തി. വിദ്യാർഥിനിയെ രക്ഷിച്ച് നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദ്യാർഥിനിക്കു സാരമായ പരുക്കുകൾ ഒന്നുമില്ല. തിരുവനന്തപുരത്തു നിന്നു ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തും
Tags

Post a Comment

0 Comments

Top Post Ad

Below Post Ad