Type Here to Get Search Results !

Bottom Ad

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നെടുമ്പാശ്ശേരിയിലെത്തി


നെടുമ്പാശ്ശേരി (www.evisionnews.co): ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്ത മുന്നൂറ് ഹാജിമാരുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി. വ്യാഴാഴ്ച രാവിലെ 6.36നാണ് എസ്.വി 5346 നമ്പര്‍ സഊദി എയര്‍ലൈന്‍സ് വിമാനം എത്തിയത്. മദീന വിമാനത്താവളത്തില്‍ നിന്നാണ് ഹാജിമാരുടെ മടക്കയാത്ര.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി മൂന്നു ടെര്‍മിനലിലാണ് ഹാജിമാര്‍ മടങ്ങിയെത്തുന്നത്. ഹാജിമാരുടെ സഹായത്തിനായി ടെര്‍മിനലിനകത്ത് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക വളണ്ടിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad