Type Here to Get Search Results !

Bottom Ad

കട്ടില ദേഹത്ത് വീണ് നാലുവയസുകാരി ദാരുണമായി മരിച്ചു


കാസര്‍കോട് (www.evisionnews.co): കട്ടില ദേഹത്ത് വീണ് നാലു വയസുകാരിയായ പെണ്‍കുട്ടി ദാരുണമായി മരിച്ചു. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം. കളനാട് ഹൈദ്രോസ് ജുമാ മസ്ജിദിനടുത്തെ യു.കെ മുഹമ്മദ് റാബിയ ദമ്പതികളുടെ മകളാണ് മരിച്ചത്. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ ചുമരിനോട് ചാരി വെച്ചിരുന്ന കട്ടില കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad