അലിഖഢ് (www.evisionnews.co): മുസ്ലിം യുവാവിനൊപ്പം ഇരുന്നതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ബി.ജെ.പി നേതാവിന്റെ മര്‍ദ്ദനം. അലിഖഢിലാണ് സംഭവം. ബി.ജെ.പി വനിതാ നേതാവ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. 'നീ ഒരുപാട് വളര്‍ന്നില്ലേ. അവന്‍ മുസ്ലിമാണെന്ന് നിനക്ക് അറിയില്ലേ.' എന്നു പറഞ്ഞുകൊണ്ടാണ് ബി.ജെ.പി അലിഖഢിന്റെ വനിതാ വിഭാഗം പ്രസിഡണ്ട് സംഗീത വര്‍ഷ്നെയാണ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത്.
പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍വെച്ച് മര്‍ദ്ദിച്ചതുകൊണ്ടും സംഗീതയുടെ കലിയടങ്ങിയില്ല. അവര്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിപ്പിച്ച് അവരോട് കുട്ടിയെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനിയും നേരത്തെ ഈ യുവതീ യുവാക്കളെ അധിക്ഷേപിച്ചിരുന്നു. ഒരുമിച്ചിരുന്ന ഇവരെ പിടികൂടി തിരക്കേറിയ നിരത്തിലൂടെ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന മുസ്ലിം യുവാവിനെതിരെ ലവ് ജിഹാദിന് നടപടിയെടുക്കണമെന്നും ഹിന്ദു യുവവാഹിനി ആവശ്യപ്പെട്ടിരുന്നു.

Post a Comment
0 Comments