കാസര്‍കോട് (www.evisionnews.co): വിദ്യാഭ്യാസമെന്നത് കച്ചവട കണ്ണുകളോടുകൂടി മാത്രം നോക്കിക്കാണുന്ന സ്ഥാപനങ്ങള്‍ ഏറിവരുന്ന വര്‍ത്തമാനകാലത്ത് കാസര്‍കോട് ആസ്ഥാമായുള്ള എയ്സ് അക്കൗണ്ട്‌സ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. സ്ഥാപനത്തിലെ 25 വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടപ്പാക്കിയ സൗജന്യ വിദ്യഭ്യാസ പദ്ധതിയുടെ ചെക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. 620000 രൂപയുടെ ചെക്കാണ് കൈമാറിയത്.
അക്കൗണ്ടിംഗ് വിദ്യഭ്യാസ മേഖലയില്‍ 12 വര്‍ഷം പിന്നിടുന്ന എയ്സ് ജില്ലയിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് വിദ്യഭ്യാസ സ്ഥാപനമാണ്. വ്യത്യസ്തങ്ങളായ കലാ- കായിക പരിപാടികള്‍ക്കുപുറമെ സമാനതകളില്ലാത്ത ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളാണ് എയ്സ് നടത്തുന്നത്. തെരുവോര ഭക്ഷണ വിതരണം, പാവപ്പെട്ടവര്‍ക്കുള്ള വസ്ത്രവിതരണം, സൗജന്യ പഠന സഹായം തുടങ്ങി നിരവധി നന്മയുള്ള പ്രവര്‍ത്തനം നടത്തുന്ന എയ്സില്‍ നിന്നും പഠിച്ചിറങ്ങിയ അനേകം വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നത നിലയിലുണ്ട്.

Post a Comment
0 Comments