Type Here to Get Search Results !

Bottom Ad

ഇന്ധനവില വര്‍ധനവ്: പ്രതിഷേധ സംഗമം നാളെ കുമ്പളയില്‍

കുമ്പള (www.evisionnews.co): ഇന്ധനവില വര്‍ധനവിനെതിരെയും പെട്രോള്‍ പമ്പുകള്‍ കോപ്പറേറ്റുകള്‍ക്ക് അടിയറവ് വെക്കുന്നതിനെതിരെയുമായി ഇന്ത്യന്‍ ഫോര്‍ത്ത് റൈറ്റ് മൂവ്‌മെന്റ് നാളെ സംസ്ഥാന വ്യാപകമായി നടത്താന്‍ തീരുമാനിച്ച പ്രതിഷേധ പ്രകടനം കുമ്പളയില്‍ കുമ്പള ദേശീയവേദിയുടെ സഹകരണത്തോടു കൂടി പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പെട്രോള്‍ വിലവര്‍ധനവില്‍ വേണ്ടപോലെ ഇടപെടാത്ത സാഹചര്യത്തിലാണ് ജനങ്ങള്‍ തന്നെ ഇന്ത്യന്‍ ഫോര്‍ത്ത് റൈറ്റ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ഇങ്ങനെയൊരു സമരമുറക്ക് രൂപം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് കുമ്പള മീപിരി സെന്ററില്‍ ചേരുന്ന യോഗത്തില്‍ മുഴുവനാളുകളും സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad