ചൗക്കി (www.evisionnews.co): നുസ്രത്ത് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണംചെയ്തു. പ്രഥമഘട്ടത്തില്‍ 1.30ലക്ഷം രൂപ ജി.സി.സി നുസ്രത്ത് വെല്‍ഫെയര്‍ കമ്മിറ്റി ക്ലബ്ബ് ഭാരവാഹികള്‍ക്ക് കൈമാറി.
പ്രസിഡണ്ട് മനോജ് ചൗക്കി അധ്യക്ഷത വഹിച്ചു. കുഞ്ഞാമു കീഴൂര്‍, ഷുക്കൂര്‍ മുക്രി, സാജിദ് എം.കെ, ബീരാന്‍ ബര്‍ഷ, ഇബ്രാഹിം കാട്ടില്‍, സലീം ലാഞ്ചി, സാനി കൊടുക്, സത്താര്‍ കുണ്ടത്തില്‍, അമ്മുട്ടി, ശഹീദ് എംകെ, സിനാന്‍ മുക്രി, നാസി ചൗക്കി, സവാദ് മൂസ, സംബന്ധിച്ചു. നിസാഫ് കെ.കെ പുറം സ്വാഗതവും താജുദ്ദീന്‍ തോട്ടത്തില്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments