Type Here to Get Search Results !

Bottom Ad

'സ്വഛ് ഹീ സേവ' ശുചീകരണ കാമ്പയിന് ചെങ്കളയില്‍ തുടക്കമായി


ചെങ്കള (www.evisionnews.co): ശുചിത്വം സേവനമാണ് എന്ന മുദ്രവാക്യത്തില്‍ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ക്ലബുകളുടെ സഹകരണത്തോടെ നടത്തുന്ന 'സ്വഛ് ഹീ സേവി'ന് ചെങ്കളയില്‍ തുടക്കമായി. ഗ്രീന്‍ സ്റ്റാര്‍ ചെങ്കളയുടെ നേതൃത്വത്തില്‍ ചെങ്കള എല്‍.പി സകൂള്‍, അങ്കണ്‍വാടി പരിസരത്ത് നടത്തിയ ശുചീകരണം ചെങ്കള പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ റഷീദ ഖാദര്‍ ബദ്‌രിയ ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തിദിനം വരെ ശുചീകരണ കാമ്പയിന്‍ നടക്കും. ക്ലബ്ബ് പ്രസിഡണ്ട് എ.എം നിഷാദ്, എം.എം നൗഷാദ്, ഖാദര്‍ ബദ്‌രിയ, നൗഷീര്‍ ചെങ്കള, ഖാലിദ് ഷാന്‍ ചെങ്കള, ഫരീദ, മൈമൂന, ഖദീജ, സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad