തിരുവനന്തപുരം : കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന് താനും മന്ത്രിസഭയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) നേതാവും കോട്ടയം എംപിയുമായ ജോസ് കെ.മാണി രംഗത്ത്. കേരളാ കോണ്‍ഗ്രസ് (എം) എന്‍ഡിഎയില്‍ ചേരുന്നുവെന്ന റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിയുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമോ കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രവേശനമോ തന്റെയോ പാര്‍ട്ടിയുടെയോ അജണ്ടയിലില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.<
പുനഃസംഘടനയോടെ ജോസ് കെ.മാണി നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിശദീകരണവുമായി ജോസ് കെ. മാണി രംഗത്തുവന്നത്. ''ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ എന്റെയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധമായി ആവര്‍ത്തിക്കുകയാണ്. ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.'' ജോസ് കെ. മാണി സമൂഹമാധ്യമത്തില്‍ കുറിച്ചു.
Post a Comment
0 Comments