വിദ്യാനഗര്‍ (www.evisionnews.co): പൊവ്വല്‍ മാസ്തിക്കുണ്ടില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു. യുവതി ഉള്‍പ്പടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആദൂര്‍ സ്വദേശി ആറ്റക്കോയയാണ് മരിച്ചത്. ആദൂരിലെ സാജിദ (20), മറ്റൊരു പൊവ്വല്‍ സ്വദേശി എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ പൊവ്വല്‍ സ്വദേശിയെ നിലഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാജിദ ചെങ്കളയിലെ സൗകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment
0 Comments