Type Here to Get Search Results !

Bottom Ad

കഅബയ്ക്ക് പുതിയ മൂടുപടം


മക്ക: (www.evisionnews.co) അറഫസംഗമമായ ദുല്‍ഹജ്ജ് വ്യാഴാഴ്ച വിശുദ്ധ കഅബയുടെ മൂടുപടമായ പഴയ കിസ്വ മാറ്റി പുതിയ കിസ്വ അണിയിച്ചു.

പതിവുരീതിയനുസരിച്ചാണ് കഅബയുടെ മൂടുപടം മാറ്റി പുതിയത് അണിയിച്ചത്. യഥാര്‍ഥ സില്‍ക്ക് കൊണ്ട് നിര്‍മിച്ചതാണ് കിസ്വ.

കറുത്ത ഡൈ ചെയ്ത സില്‍ക്കുകൊണ്ട് നിര്‍മിച്ച കിസ്വ 14 മീറ്റര്‍ ഉയരവും 47 മീറ്റര്‍ വീതിയും ചുറ്റും ഇസ്ലാമിക ചിഹ്നങ്ങള്‍ ആലേഖനം ചെയ്തതുമാണ്.

അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് വിദഗ്ധ പരിശീലനം നേടിയ ഇരുനൂറോളം തൊഴിലാളികളാണ് കിങ് അബ്ദുല്‍ അസീസ് കോംപ്ലക്സിലുള്ള ഫാക്ടറിയില്‍നിന്ന് കിസ്വ നിര്‍മിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad