തൃക്കരിപ്പൂര്‍ (www.evisionnews.co): നിര്‍മാണ പ്രവര്‍ത്തിക്കിടെ കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്നും വീണ് യുവാവ് മരിച്ചു. കുത്തുപറമ്പ് മൂരിയാട് പാറയിലെ കാനാനെറ്റ വീട്ടില്‍ ശരത്താ(24)ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലര മണിയോടെയാണ് അപകടം.
ഒരുസ്വകാര്യ സ്‌കൂള്‍ കെട്ടിടത്തില്‍ വെല്‍ഡിംഗ് ജോലിക്കിടെ കാല്‍തെറ്റി വീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റുന്നതിനിടയിലായിരുന്നു മരണം. സി സുകുമാരന്‍- പ്രസന്ന ദമ്പതികളുടെ മകനാണ്. ഏക സഹോദരി ശരണ്യ.

Post a Comment
0 Comments