ബന്തിയോട്:(www.evisionnews.co)വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൊസങ്കടി സ്വദേശി മരിച്ചു. പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അടുക്ക അജ്മല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ അബ്ദുല്‍ ഗഫൂറാ(33)ണ് മരിച്ചത്. 9ന് രാവിലെ അടുക്കയില്‍ വെച്ച് ഗഫൂര്‍ ഓടിച്ച സ്‌കൂട്ടര്‍ എതിരെ വരികയായിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഗഫൂറിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. പരേതനായ ഇദ്ദീന്‍കുഞ്ഞി-ഉമ്മലിമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷത്ത് ഫൗസിയ. നിഷുദീന്‍ ഏക മകനാണ്.
Post a Comment
0 Comments