മുംബൈ: (www.evisionnews.co)മഹാരാഷ്ട്രയിലെ താനെയിൽ കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. രാവിലെ താമസ സമുച്ചയത്തിൽ അഗ്നിബാധ കണ്ടതിനെ തുടർന്ന് കെട്ടിടത്തിലെ 10 പേരെയാണ് ഒഴിപ്പിച്ചത്. വണ്ടാർപ്പെട്ടി നകാഹ് ഏരിയയിലെ വാണ്ടിയിലായിരുന്നു സംഭവം.സ്ഥലത്തെത്തിയ അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിട സമുച്ചയത്തിന് സമീപത്ത് പ്രവർത്തിക്കുന്ന രണ്ട് പെട്രോൾ പമ്പുകൾ സുരക്ഷ മുൻനിർത്തി താൽകാലികമായി അടച്ചു. തീപിടിത്ത കാരണം കണ്ടെത്താനായിട്ടില്ല.

Post a Comment
0 Comments