ന്യൂഡൽഹി: (www.evisionnews.co)ഗോരക്ഷ ഗുണ്ടായിസത്തിന്‍റെ ഇരകൾക്ക് സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. ഗോരക്ഷയുടെ പേരിൽ അക്രമത്തിനിരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തിന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി അഭിപ്രയപ്പെട്ടു. ഗോരക്ഷാ ഗുണ്ടായിസം തടയാൻ എല്ലാ ജില്ലകളിലും മുതിർ പൊലീസുദ്യോഗസ്ഥനെ നിയമിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഒക്ടോബർ 13നകം ഉദ്യോഗസ്ഥൻ ചുമതലയേൽക്കണമെന്നും കോടതി ഉത്തരവിട്ടു.ഹൈവേകളിൽ വാഹനം തടഞ്ഞുനിറുത്തി അക്രമം അഴിച്ചുവിടുന്നവരെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ സംവിധാനമെന്തെന്ന് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒക്ടോബർ 31നാണ് ഇനി ഈ കേസ് പരിഗണിക്കുക.ഇത്തരത്തിലുള്ള പരാതികളിൽ സംസ്ഥാനം സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി നേരത്തേ നിർദേശിച്ചിരുന്നു. അതത് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരോടാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. സുപ്രീംകോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഗുജറാത്ത്, രാജസ്ഥാൻ, ഝാർഖണ്ഡ്, കർണാടക, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി. മറ്റ് സംസ്ഥാനങ്ങളെല്ലാം എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
Post a Comment
0 Comments