കുമ്പള :(www.evisionnews.co)ഇന്ധനവില നാൾക്കുനാൾ കുതിച്ചുയരുമ്പോൾ കോപ്പറേറ്റുകളെ ഭയന്ന് ശബ്ദമുയർത്താൻ മടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് താക്കീതായി കുമ്പളയിൽ പ്രതിഷേധിക്കാൻ ജനങ്ങളുണ്ട് എന്ന പ്രമേയത്തിൽ ഇന്ത്യൻ ഫോർത്ഥറൈറ് മൂവ്മെന്റും കേരള ദേശീയവേദി കുമ്പള യൂണിറ്റ് കമ്മിറ്റി ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ശ്രദ്ധേയമായി. നൂറു കണക്കിനാളുകൾ പരിപാടിയിൽ സംബനന്ധിച്ചു. സംഗമം സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായ നാരായണൻ പേരിയ ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡന്റ് ഹമീദ് കാവിൽ അധ്യക്ഷത വഹിച്ചു. മൊഗ്രാൽ ദേശീയവേദി സെക്രെട്ടറി കെ. പി മുഹമ്മദ്,എം. എ മൂസ, സിദ്ദീക്ക് കർളെ , ഹാഷിർ കൊടിയമ്മ, ഹക്കീം കുമ്പള, നാസിർ മൊഗ്രാൽ, അഷ്‌റഫ് ബദ്‌രിയനഗർ, ലത്തീഫ് ജെ. എച്ച്. എൽ, ഷെരീഫ് മൊഗ്രാൽ,മദനി കുമ്പള, ഷെരീഫ് ഗല്ലി, എം.എ. ഹംസ, നാസിം ചൗക്കി, അസ്ഫൽ കോട്ടക്കുന്ന്, ഇബ്രാഹിം കുമ്പള, അബ്ദു കുമ്പള, കെ. ഭാസ്കരൻ,ഇർഷാദ് ചാക്കോ.സൈനുദ്ധീൻ. കെ, കെ. എം. എ സത്താർ, അബ്ദുൽ ലത്തീഫ് ഉളുവാർ ,തോമസ്. പി. ജോസഫ്, ഇസ്മയിൽ മൂസ, മുഹമ്മദ് ഹനീഫ് തുടങ്ങിയവർ സംബന്ധിച്ചു.അബ്ലദ്ത്തീഫ് ജെ. എച്ച്. എൽ സ്വാഗതം പറഞ്ഞു.

Post a Comment
0 Comments